നഴ്‌സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് സ്‌റ്റേ

0
1

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് താല്‍ക്കാലിക സ്‌റ്റേ. അതേസമയം ഹിയറിംഗ് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31നു മുന്‍പ് പുറപ്പെടുവിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അടുത്ത ആഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരുമെന്ന് നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം വൈകിയാല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് നഴ്‌സുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here