ബി.ജെ.പി സ്ഥാനാർത്ഥിയെ പിന്തുണച്ചു: സുകുമാരൻ നായർ സ്വന്തം കരയോഗം പിരിച്ചുവിട്ടു

ബി.ജെ.പി സ്ഥാനാർത്ഥിയെ പിന്തുണച്ചു: സുകുമാരൻ നായർ സ്വന്തം കരയോഗം പിരിച്ചുവിട്ടു

nssചങ്ങനാശേരി: സുകുമാരൻ നായരുടെ സ്വന്തം കരയോത്തിൽ ഭാരവാഹികൾ ബി.ജെ.പി സ്ഥാനാർത്ഥിക്കു പിന്തുണയുമായി പ്രചാരണത്തിനിറങ്ങി. എൻ.എസ്.എസ് കരയോഗം കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. നഗരസഭ മൂന്നാം വാർഡിൽ മത്സരിക്കുന്ന ബിജെപി സ്വത്രന്തൻ അഡ്വ. എം മധുരാജിനുവേണ്ടി കരയോഗം ഭാരവാഹികൾ പ്രചാരണത്തിനിറങ്ങിയതാണ് നടപടിക്ക് കാരണം.

വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഇവിടെ കരയോഗം പ്രസിഡന്റ്. അദ്ദേഹം അറിയാതെയാണ് കരയോഗം കമ്മിറ്റിയംഗങ്ങൾ ബി.ജെ.പിക്കൊപ്പം ചേർന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മിറ്റി പിരിച്ചുവിടൽ. ബി.ജെ.പിയുമായി ബന്ധംപുലർത്തുന്ന ചില കരയോഗം ഭാരവാഹികൾ എൻ.എസ്.എസിന്റെ പ്രഖ്യാപിത നിലപാടിനെ വെല്ലുവിളിച്ചതിനാണ് നടപടി. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജ് റിട്ട. പ്രൊഫസർ പ്രബോധചന്ദ്രൻ ചെയർമാനും രാമചന്ദ്രൻനായർ കൺവീനറുമായാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!