ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പെട്രോള്‍ നല്‍കില്ല

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പുതിയ തീരുമാനം നടപ്പാക്കുമെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു. പുതിയ ഉത്തരവ് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും. ഹെല്‍മറ്റ് നിര്‍ബന്ധം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് തച്ചങ്കരി അറിയിച്ചു. അതേസമയം, ഗതാഗത കമ്മീഷണറുടെ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി രംഗത്തെത്തി. തീരുമാനം അപ്രായോഗികമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!