മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം വേട്ടയാടി: ജയരാജന്‍

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചുവെന്ന് ഇ.പി. ജയരാജനും പ്രത്യേക പ്രസ്താവന നടത്തി.

തന്റെ പരിഗണനയില്‍ വന്നിട്ടില്ല. വരേണ്ട വിഷയവുമല്ല. അതു വകുപ്പുമന്ത്രി മാത്രം അറിഞ്ഞാല്‍ മതിയെന്ന് പിണറായി വിശദീകരിച്ചു. വിജിലന്‍സ് ഡയറക്ടര്‍ തന്നെ രഹസ്യമായി വന്നു കണ്ടിട്ടില്ല. ആക്ഷേപണങ്ങള്‍ ഉയരുമ്പോള്‍ യു.ഡി.എഫിന്റെ സമീപനമല്ല, എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. അതേസമയം, തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചുവെന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം. മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം തന്നെ വേട്ടയാടി. നീതിക്കു വേണ്ടിയാണ് പോരാടിയത്. അഭിമാനത്തോടെയാണ് രാജിയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വ്യവസായ വകുപ്പില്‍ അഴിമതി ശക്തമായിരുന്നുവെന്നും മന്ത്രിയായശേഷം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. അഴിമതി തുടരാനുള്ള സാഹചര്യം ഇല്ലാതാക്കിയത് ശത്രുക്കളെയുണ്ടാക്കി- ജയരാജന്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!