അഴിമതിയോട് വിട്ടുവീഴ്ചയില്ല; നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങി

അഴിമതിയോട് വിട്ടുവീഴ്ചയില്ല; നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങി

governor niyamasabhaതിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി. സംസ്ഥാനത്തിന്റെ ഗുരുതര ധനപ്രതിസന്ധി ചൂണ്ടിക്കാട്ടിയും അഴിമതിക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നിലപാടുണ്ടാകുമെന്ന മുന്നറിയിപ്പുമാണ് നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്:

  • സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും
  • കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ 25 ലക്ഷം തൊഴിലവസരങ്ങള്‍
  • പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും
  • സംസ്ഥാനത്തെ പട്ടിണി മുക്തമാക്കും
  • വികസനത്തിന് സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കും
  • സാമ്പത്തിക അച്ചടക്കം നടപ്പാക്കും
  • 1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും
  • ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും
  • ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും
  • അഴിമതി രഹിത ഭരണം ഉറപ്പാക്കും
  • വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും
  • വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പുവരുത്തും
  • ഐ.ടി., ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ 
  • എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും
  • ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും
  •  

   നവംബര്‍ ഒന്നു മുതല്‍ ഗ്രാമങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി

  • ജൈവ പച്ചക്കറി വ്യാപകമാക്കും
  • കുട്ടനാട് പാക്കേജ് പുന:രുജ്ജീവിപ്പിക്കും
  • 3 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കും
  • നാലു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും
  • തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന ഫണ്ട് വര്‍ദ്ധിപ്പിക്കും
  • എല്ലാ പഞ്ചായത്തുകളിലും വൈഫൈ
  • സെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളില്‍ ഇ- ഓഫീസ് സംവിധാനം
  • വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പുവരുത്തും

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!