പണിമുടക്ക് പുരോഗമിക്കുന്നു; വാഹനങ്ങള്‍ തടഞ്ഞു

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിവരെയാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സംസ്ഥാനത്ത് പണിമുടക്ക് ശക്തമാണ്. കെ.എസ്.ആര്‍.ടി.സി. അടക്കമുള്ള പൊതുസര്‍വീസുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. ഡയസ്‌നോണ്‍ പോലുള്ള ഒരു നടപടിയും സര്‍ക്കാര്‍ സമരത്തിനെതിരെ സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പണിമുടക്കിനിടെ എറണാകുളത്ത് സംഘര്‍ഷമുണ്ടായി. എറണാകുളം നോര്‍ത്തിലും സൗത്തിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരെ കൂട്ടാനെത്തിയ യൂബര്‍ ടാക്‌സിയുടെ ചില്ലുകള്‍ സമരക്കാര്‍ തകര്‍ത്തു. രാത്രികാലത്ത് പ്രവര്‍ത്തിച്ച ഹോട്ടലുകളിലെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു. ഫാക്ടില്‍ ജോലിക്കെത്തിയവരെ തൊഴിലാളി സംഘടനകള്‍ തടഞ്ഞു. തീവണ്ടി ഗതാഗതം തടസമില്ലാതെ തുടരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!