ഗവര്‍ണര്‍ ഇടപെടുന്നു, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരെ വിളിച്ചു വരുത്തി ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.

സമാധാനം പുലര്‍ത്താന്‍ കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. ആദ്യം മുഖ്യമന്ത്രിയെയും പിന്നാലെ പോലീസ് മേധാവിയെയും വിളിച്ചു വരുത്തിയാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കാര്യം ആരാഞ്ഞത്. പ്രതികളെ അറസ്റ്റ് ചെയ്ത വിവരം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വവുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

നേരത്തെ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ ബി.ജെ.പി നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ സര്‍ക്കാരിനു കൈമാറുക മാത്രമാണ് ചെയ്തത്. അതിനുശേഷം തിരുവനന്തപുരം സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!