ശ്രീറാമിനു പിന്നാലെ വീണ്ടും ഒഴിപ്പിക്കല്‍, നാലു ഉദ്യോഗസ്ഥര്‍ തെറിച്ചു

തൊഴുപുഴ: ശ്രീറാമിലെ മാറ്റിയതിനു പിന്നാലെ ദേവികുളത്ത് കൂട്ട ഒഴിപ്പിക്കല്‍. കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ സബ് കലക്ടര്‍ക്കൊപ്പം നിന്ന നാലു ഉദ്യോഗസ്ഥരെ കൂടി മാറ്റി റവന്യൂ വകുപ്പും നിലപാട് വ്യക്തമാക്കി. മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ നിയോഗിച്ചിരുന്ന ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന്‍പിള്ള, പി.കെ. ഷിജു, പി.കെ. സോമന്‍, ആര്‍.കെ. സിജു എന്നിവരെയാണ് മാറ്റിയത്.

ബാലചന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫീസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കും ആര്‍.കെ. സിജുവിനെ നെടുങ്കണ്ടം സര്‍വേ സൂപ്രണ്ട് ഓഫീസിലേക്കും മാറ്റി. ഇതോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് എന്തു സംഭവിക്കണമെന്ന് റവന്യൂ വകുപ്പും വ്യക്തമാക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!