കൈയേറ്റം ഒഴിപ്പിക്കുന്നതിന് മണി തടസം നിന്നിട്ടി​ല്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിന്​ മന്ത്രി എം.എം. മണി തടസം നിന്നിട്ടി​ല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ചോദ്യോത്തരവേളയിൽ​ പറഞ്ഞു. എം.എം. മണിയുടെ പ്രസംഗത്തിൽ സ്​ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ്​ അദ്ദേഹത്തിനെതിരെ കേസെടുക്കാതിരുന്നത്​. സാധാരണ നിയമ നടപടി അനുസരിച്ച്​ കേസെടുക്കത്തക്ക വിധം ഒന്നും അദ്ദേഹത്തിന്റെ  പ്രസംഗത്തിൽ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻകുമാർ കേസിൽ പുനഃപരിശോധനാ ഹരജി നൽകിയത്​ വ്യക്​തമായ നി​യമോപദേശത്തിന്റെ  അടിസ്​ഥാനത്തിലാണ്​. വിധി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!