ദിലീപിന് വീണ്ടും തിരിച്ചടി, ഡി സിനിമാസ് ഉടന്‍ അടച്ചുപൂട്ടണം

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ വിവാദ സിനിമാ തീയറ്റര്‍ ‘ഡി സിനിമാസ്’ അടച്ചുപൂട്ടാന്‍ തീരുമാനം. ചാലക്കുടി മുന്‍സിപ്പാലിറ്റിയുടെ പ്രത്യേക കൗണ്‍സില്‍ യോഗമാണ് ഡി സിനിമാസിന് നല്‍കിയിട്ടുള്ള അനുമതികള്‍ റദ്ദാക്കാനും ഉടന്‍ പൂട്ടാനും തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ വിലക്ക് തുടരും.

തീയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമേക്കേടുണ്ടെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡി സിനിമാസിന്റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കി. രണ്ടും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയാണ് നടപടി. ലൈസന്‍സ് തുടര്‍ന്ന് കൊടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇന്നു തന്നെ ഇത് സംബന്ധിച്ച നോട്ടീസ് ഡി സിനിമാസിന് കൈമാറും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!