ഗെയില്‍ സമരം: അക്രമമുണ്ടാക്കിയതിനു പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളെന്ന് പോലീസ്

മുക്കം: ഗെയില്‍ വിരുദ്ധ സമരം മുക്കത്ത് അക്രമാസക്തമായതിനു പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന് പോലീസ്. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നവരെ ആളുകളെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില സംഘടനകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് എരഞ്ഞിമാവില്‍ ഒരു മാസമായി നടന്നുവരുന്ന സമരം അക്രമാസക്തമായത്. പോലീസും സമരക്കാരും തമ്മില്‍ മണിക്കൂറോളം നടുറോഡില്‍ ഏറ്റുമുട്ടി. ദുരെ സ്ഥലങ്ങളില്‍ നിന്നെത്തി അക്രമണമുണ്ടാക്കിയെന്ന് കരുതുന്നവര്‍ രക്ഷപെട്ടിട്ടുണ്ട്. നാട്ടുകാരാണ് പിടിയിലായതില്‍ കൂടുതലും. അറസ്റ്റ് ചെയ്ത 21 പേര്‍ റിമാന്‍ഡിലാണ്. 21 പേര്‍ കരുതല്‍ തടങ്കലിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!