രാഹുല്‍ ഗാന്ധിയുടെ ക്ലബില്‍ അംഗത്വം എടുക്കാന്‍ പോയതായിരുന്നുവെന്ന് എം.എല്‍.എ മുകേഷ്

രാഹുല്‍ ഗാന്ധിയുടെ ക്ലബില്‍ അംഗത്വം എടുക്കാന്‍ പോയതായിരുന്നുവെന്ന് എം.എല്‍.എ മുകേഷ്

mukesh 1താല്‍ രാഹുല്‍ ഗാന്ധിയുടെ ക്ലബില്‍ അംഗത്വം എടുക്കാന്‍ പോയതായിരുന്നുവെന്ന് എം.എല്‍.എ മുകേഷ്. തന്നെ കാണാനില്ലെന്ന പരാതിയില്‍ തമാശകലര്‍ത്തിയാണ് മുകേഷ് പ്രതികരിച്ചത്. നാലുമാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്ത് പോയാലെ അംഗത്വം തരു എന്നുംപറഞ്ഞ് തന്നെ അവിടെ നിന്നും മടക്കി അയച്ചുവെന്നും മുകേഷ് പറഞ്ഞു. കൊല്ലംകാരുടെ തമാശയായിട്ടെ പരാതിയെ കാണുന്നുള്ളുവെന്നും അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരുമെന്നും മുകേഷ് പറഞ്ഞു.

തന്നെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി എംഎല്‍എ മുകേഷ് രംഗത്തെത്തുകയും ചെയ്തു.  യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതി സ്വീകരിച്ച് കൊല്ലം വെസ്റ്റ് പൊലീസ് രസീത് നല്‍കിയതിനെതിരെയാണ് വെസ്റ്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും മുകേഷും രംഗത്ത് എത്തിയത്. ഇതു സംബന്ധിച്ച് സിപിഐ(എം) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തി്ടുണ്ട്. താന്‍ തത്കാലം എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുകേഷ് വെളിപ്പെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!