തിങ്കളാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍

cpmതിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍റോഡ് ഗതാഗതം തടയാനും പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇതിനിടെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള രാപകല്‍ സമരം തുടങ്ങി. രാവിലെ തുടങ്ങിയ സമരം നാളെ രാവിലെ പത്ത് മണിക്കായിരിക്കും സമാപിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!