അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നവര്‍ക്ക് അവാര്‍ഡ്

തിരുവനന്തപുരം :  അഴിമതി വെളിച്ചത്തു കൊണ്ടുവരുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതുള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി വിരുദ്ധ കേരളം അതിവേഗം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഒരു കോടിയിലധികം രൂപയ്ക്കുള്ള അഴിമതി വെളിച്ചത്തുകൊണ്ടുവരികയും  അഴിമതിക്കാര്‍ക്കെതിരെ ഫലപ്രദമായ നിയമനടപടിയെ പിന്തുണയ്ക്കുകയുംചെയ്യുന്ന വ്യക്തികള്‍ക്കാണ് ‘വിസില്‍ ബ്ളോവര്‍ അവാര്‍ഡ്’’നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനപങ്കാളിത്തത്തോടെ അഴിമതി നിര്‍മാര്‍ജനത്തിന് വിജിലന്‍സ് തയ്യാറാക്കിയ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.  അഴിമതിവിരുദ്ധ ദിനമായ ഡിസംബര്‍ ഒമ്പതിന്“എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കും. അഴിമതിക്കെതിരായ നിലപാടെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണവുമുണ്ടാകും


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!