മണിക്കെതിരെ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; യുഡിഎഫ് നിയമ നടപടിക്ക്

മണിക്കെതിരെ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; യുഡിഎഫ് നിയമ നടപടിക്ക്

തിരുവന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടി മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം.

അതേസമയം, അപമാനിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്‍ററിപാര്‍ട്ടി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കാന്‍ പി.ടി. തോമസിനെ ചുമതലപ്പെടുത്തി. പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം സഭയിലെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!