കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിനുസമീപം

കാസര്‍കോട്: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിനുസമീപം കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ് കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍ വെ ട്രാക്കിന് സമീപത്തെ ഓവുചാലില്‍ ഇന്നലെ അര്‍ധരാത്രിയോടെ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജാസിര്‍. സ്‌കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞാണ് ഈ മാസം ഒന്നിന് വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!