മെഡിക്കല്‍ ബന്ദ്, വലഞ്ഞ് രോഗികള്‍

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചൊവ്വാഴ്ച രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ബന്ദ്. അടിയന്തര ചികിത്സാ വിഭാഗങ്ങള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നത്.
അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങളും ഗുരുതര പരിചരണ സേവനങ്ങളും മാത്രമാണ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ഇ.കെ. ഉമ്മറും സെക്രട്ടറി ഡോ. എന്‍. സുല്‍ഫിയും പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരണം മാത്രമാണ് നടന്നതെങ്കിലും സമരത്തെക്കുറിച്ച് അറിയാതെ എത്തിയ രോഗികള്‍ ദുരിതത്തിലായി. പണിമുടക്കിയ ഡോക്ടര്‍മാര്‍ രാവിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!