തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കിയ വി.ഡി. സതീശന് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജുമെന്റ്് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഫീസ് വര്‍ദ്ധനയുണ്ടായത്. ഫീസ് വര്‍ദ്ധനയുടെ കാര്യത്തില്‍ മാനേജുമെന്റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് സതീശന് ആരോപിച്ചു. ആരോഗ്യ മന്ത്രിയെ നോക്കു കുത്തിയാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫീസ് വര്‍ദ്ധനയ്ക്കായി ഇടപെട്ടുവെന്നും സതീശന് ആരോപണം ഉന്നയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ടു.
Loading...