മെഡിക്കല്‍ കോളജ് കോഴ: എം.ടി. രമേശിന് ക്ലീന്‍ചിറ്റ്

മെഡിക്കല്‍ കോളജ് കോഴ: എം.ടി. രമേശിന് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: ബി.ജെ.പി. കേരള ഘടകത്തിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കത്തെത്തുടര്‍ന്ന് പുറത്തുവന്ന ‘മെഡിക്കല്‍ കോളജ് കോഴ’ കേസില്‍ എം.ടി.രമേശിന് ക്ലീന്‍ചിറ്റ് നല്‍കി ലോകായുക്ത. മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടാന്‍ മെഡിക്കല്‍ കൗണ്‍സിലിന് കൈമാറാനെന്ന പേരില്‍ പണം വാങ്ങിയെന്നതാണ് കേസ്.

പൊതുവെ നല്ല പേരുള്ള ബി.ജെ.പി. നേതാവാണ് എം.ടി.രമേശ്. ചാനല്‍ച്ചര്‍ച്ചകളില്‍ സൗമ്യനായി വിമര്‍ശനങ്ങള്‍ കേട്ടിരിക്കുകയും മറുപടി പറയാന്‍ അനുവദിക്കുന്ന സമയത്തുമാത്രം ചുട്ടമറുപടി കൊടുക്കുകയും ചെയ്യുന്ന എം.ടി.രമേശിനെ ഈ വിവാദത്തിലേക്ക് സംസ്ഥാനത്തെ ചില ബി.ജെ.പി. നേതാക്കള്‍ വലിച്ചിഴയ്ക്കുകയായിരുന്നൂവെന്ന് സൂചനകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ ലോകായുക്തയുടെ കണ്ടെത്തല്‍.

ഈ കേസില്‍ എം.ടി. രമേശ് വഴിയാണ് ഇടപാട് നടന്നതെന്നായിരുന്നു ആരോപണം. ഇതിന് തെളിവില്ലെന്ന് തെളിഞ്ഞതോടെയാണ് ലോകായുക്ത രമേശിനെ കുറ്റവിമുക്തനാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!