സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റി. മെഡിക്കൽ ഫീസുകൾ ഏകീകരിക്കില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഡെന്റൽ കോളേജ് മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ പിൻവലിച്ചു. സ്വാശ്രയ മെറിറ്റ് സീറ്റിൽ മുൻവർഷത്തെ ഫീസ് തുടരും. മുഴുവൻ ‌സീറ്റുകളിലും നീറ്റ് മെറിറ്റ് ലിസ്‌റ്റിൽ നിന്ന് പ്രവേശനം നൽകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാനേജ്‌മെന്റ് സീറ്റിലെ ഫീസ് സർക്കാർ ചർച്ച ചെയ്‌ത് തീരുമാനിക്കും.

മാനേജ്‌മെന്റുകളുമായി ചർച്ചക്ക് തയ്യാറാണെന്നും സർക്കാർ അറിയിച്ചു. അതേസമയം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത സർക്കാർ നടപടി പിൻവലിക്കാതെ ഒരു ചർച്ചയും വേണ്ടെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!