ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രത്യേക ദൂതനെ നിയോഗിച്ചു

ഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ദൂതനെ നിയോഗിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) മുന്‍ ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ ആരുമായും ചര്‍ച്ച നടത്താനുള്ള സ്വാതന്ത്യ്രം ദിനേശ്വര്‍ ശര്‍മയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!