കോഴിക്കോട്ട് പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു

കോഴിക്കോട്ട് പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു

police journalistകോഴിക്കോട്: കോഴിക്കോട് കോടതിയില്‍ ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. കോടതിക്കു പുറത്തുനിന്ന് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വാനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, അനൂപ് തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. മാവോവാദി രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നുണ്ടെന്നും അതിനാല്‍ പത്രക്കാര്‍ കോടതിയില്‍ പ്രവേശിക്കരുതെന്നുമാണ് ആദ്യം പോലീസുകാര്‍ ചൂണ്ടിക്കാട്ടിയത്. പിന്നീട് ജഡ്ജിയുടെ നിര്‍ദേശമാണെന്നായി. ജഡ്ജിയെ കാണാന്‍ അനുവദിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു പോലീസിന്റെ തുടര്‍ന്നുള്ള നടപടികള്‍. കസ്റ്റഡിയിലെടുത്തവരോട് കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് പോലീസ് പെരുമാറിയതെന്നും ആരോപണമുണ്ട്.

കോടതി നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് ഡി.ജി.പി പ്രതികരിച്ചു. അതേസമയം, വിഷയം വിവാദമായതോടെ മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!