മസാജിംഗ് സെന്ററില്‍ വച്ച് ചിത്രമെടുത്തു, യുവതിക്ക് അയച്ചുകൊടുത്ത ജീവനക്കാരന്‍ കുടുങ്ങി

മസാജിംഗ് സെന്ററില്‍ വച്ച് ചിത്രമെടുത്തു, യുവതിക്ക് അയച്ചുകൊടുത്ത ജീവനക്കാരന്‍ കുടുങ്ങി

കോവളം: യുവതിയുടെ മസാജ് ചിത്രമെടുത്ത് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു ‘നമ്പറിട്ട’ മസാജ് സെന്റര്‍ ജീവനക്കാരന്‍ കുടുങ്ങി. യുവതിയുടെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോവളത്തെ ഒരു മസാജിംഗ് സെന്ററില്‍ എത്തിയ പാലക്കാട് സ്വദേശിനിയായ 27 കാരിയാണ് പരാതിക്കാരി. നവംബറിലാണ് യുവതി കോവളം സന്ദര്‍ശിച്ചതത്രേ. വിനോദയാത്രയ്ക്കിടെ യുവതി മസാജ് സെന്ററിലെത്തിയപ്പോഴാണ് ഫോട്ടോ പകര്‍ത്തിയത്. മസാജ് സെന്ററിലെ ജീവനക്കാരി മസാജ് ചെയ്യുന്നതിനിടെ, അവരോട് സൗഹൃദം കൂടി ജീവനക്കാരന്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയായിരുന്നു.
പിന്നാലെ ചിത്രം യുവതിയുടെ മൊബൈലിലേക്ക് അയച്ചുകൊടുത്തതോടെ കഥ മാറി. സിംഗപ്പൂരിലെ ബിസിനസുകാരനായ ഭര്‍ത്താവ് നാട്ടിലെത്തി, കോവളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് റിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!