കടല്‍കൊള്ളക്കാര്‍ കപ്പല്‍ വിട്ടയച്ചു, മലയാളികള്‍ സുരക്ഷിതര്‍

ഡല്‍ഹി: രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരുമായി കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ എണ്ണക്കപ്പലിന് മോചനം. എം.ടി. മറൈന്‍ എക്‌സ്പ്രസ് കാണാതായത് ഫെബ്രുവരി ഒന്നിനാണ്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് കപ്പലിനെയും ജീവനക്കാരെയും വിട്ടയച്ചത്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജുമെന്റ് വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രമന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!