ശശീന്ദ്രനെ കുടുക്കിയത്, മാപ്പു പറഞ്ഞ് മംഗളം, നടന്നത് സ്റ്റിംഗ് ഓപ്പറേഷനെന്നു വരെ സമ്മതിച്ച് സി.ഇ.ഒ

ശശീന്ദ്രനെ കുടുക്കിയത്, മാപ്പു പറഞ്ഞ് മംഗളം, നടന്നത് സ്റ്റിംഗ് ഓപ്പറേഷനെന്നു വരെ സമ്മതിച്ച് സി.ഇ.ഒ

തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ ശബ്ദശകലങ്ങള്‍ പുറത്തുവിട്ടതില്‍ മംഗളം ചാനല്‍ സിഇഒ  ആര്‍ അജിത്കുമാര്‍ പരസ്യമായി മാപ്പുപറഞ്ഞു. ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ല, മാധ്യമപ്രവര്‍ത്തക തന്നെയെന്നും ചാനല്‍ സിഇഒ ആര്‍. അജിത് കുമാര്‍ വ്യക്തമാക്കി. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും പ്രേക്ഷകരോടും കേരള സമൂഹത്തോടും മാപ്പുപറയുന്നതായും സിഇഒ പറഞ്ഞു. മംഗളം ചാനലിലൂടെ തന്നെയാണ് ഖേദപ്രകടനവും നടത്തിയത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവര്‍ത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും അജിത് വ്യക്തമാക്കി.

ഈ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍  പ്രത്യേക പൊലീസ് അന്വേഷണത്തിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് മംഗളം സിഇഒ അജിത്കുമാറിന്റെ പരസ്യമാപ്പപേക്ഷ. ഐജി ദിനേന്ദ്രകശ്യപിന്റെ മേല്‍നോട്ടത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് നേതൃത്വം. പാലക്കാട്, കോട്ടയം എസ്പിമാര്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ്, എസ്ഐ സുധാകുമാരി എന്നിവരും സംഘത്തിലുള്ളത്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!