മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി; ദുരന്തം ഒഴിവായി, ട്രെയിന്‍ ഗതാഗതം പാളം തെറ്റി

മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി; ദുരന്തം ഒഴിവായി, ട്രെയിന്‍ ഗതാഗതം പാളം തെറ്റി

angamali train accidentതൃശൂര്‍: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റി. സ്‌റ്റേഷന്‍ വിട്ട ഉടനായതിനാല്‍, ട്രെയിനിന്റെ വേഗത കുറവായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിലെ കറുക്കുറ്റിയില്‍ പുലര്‍ച്ചെ രണ്ടിനു ശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. നിസാര പരിക്കേറ്റ ഏതാനും പേര്‍ക്ക് പ്രാഥമിക ശിശ്രൂഷ നല്‍കി. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും താളം തെറ്റിയ നിലയിലാണ്. എറണാകുളത്തുനിന്ന് അങ്കമാലി, തൃശൂര്‍, കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ-എഗ്‌മോര്‍ ട്രെയിന്‍, ധന്‍ബാദ് എക്‌സ്പ്രസ്, നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ തുടങ്ങിയവയുടെ യാത്ര മുടങ്ങി. വേണാട് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയവ എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!