വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു മരണം

വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു മരണം

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ബസു കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു മരണം. പത്ത് പേര്‍ക്ക് പരുക്കേറ്റു. രാവിലെ 9.30 ഓടെ നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയിലാണ് അപകടമുണ്ടായത്. ചരക്കു ലോറി ബസിലും ഓട്ടോറിക്ഷയിലും ഇടിച്ചശേഷം ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരിച്ചത്. മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ചില നാട്ടുകാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറിയാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!