മലബാര്‍ സിമന്റ്‌സ് അഴിമതി: രാധാകൃഷ്ണന് മുന്നില്‍ ഒാച്ഛാനിച്ച് നില്‍ക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: വ്യവസായി വിഎം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളത്. കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചു. കേസ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടയിയുടെ പരാമര്‍ശങ്ങള്‍. കേസില്‍ ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീനനാണോയെന്നും കോടതി ചോദിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!