ഐ.പി.എസ് ഐ.എ.എസാക്കാന്‍ കോപ്പിയടിച്ച് പരീക്ഷ ജയിക്കാന്‍ ശ്രമിച്ചു, എ.എസ്.പി പിടിയില്‍

ചെന്നൈ: ഐ.പി.എസ് പോരെ, ഐ.എ.എസ്. വേണമെന്ന ആഗ്രഹത്തോടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടിച്ച അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കുടുങ്ങി. തിരുനെല്‍വേലി നങ്കുനേരിയിലെ എ.എസ്.പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീര്‍ കരീമാണ് പിടിക്കപ്പെട്ടത്.

ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയല്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതുന്നതിനിടെ കൃത്രിമം കാട്ടിയതിനാണ് ഷബീര്‍ പിടിയിലായത്. ഫോണ്‍ വഴി കണക്ട് ചെയ്തിരുന്ന ബ്ലൂ ടൂത്തിലൂടെ ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നുവത്രേ. ഷര്‍ട്ടിന്റെ ബട്ടണിലെ ക്യാമറിയിലൂടെ ചോദ്യങ്ങള്‍ കണ്ടായിരുന്നു മറുപടി നല്‍കിയിരുന്നത്. ഐ.ബിക്കു കിട്ടയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!