വിന്‍സന്റിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റിന്റെ ഫോണ്‍ എംഎല്‍എ ഹോസ്‌ററലിലെ മുറിയില്‍ നിന്നും കണ്ടെടുത്തു. ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും. എംഎല്‍എയുടെ ശബ്ദപരിശോധനയും നടത്തും. പരാതിക്കാരിയുടെ സഹോദരനെ എംഎല്‍എ ഫോണ്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു.അതേസമയം പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!