എം സി ജോസഫൈനെ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി എം സി ജോസഫൈനെ  (68) നിയമിച്ച് ഉത്തരവിറങ്ങി. വൈപ്പിൻ മുരുക്കുംപാടം സ്വദേശിനിയാണ്. അങ്കമാലിയിൽ താമസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം നേടി. വിശാല കൊച്ചി വികസന അതോറിട്ടി, സംസ്ഥാന വനിതാ വികസനകോർപറേഷൻ എന്നിവയുടെ അധ്യക്ഷയായിരുന്നു. ദേശാഭിമാനി ഡയറക്ടർ ബോര്‍ഡ് അംഗമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!