എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികളുടെ ലപ്‌സംഗ്രാന്റ് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

sc st departmentതിരുവനന്തപുരം: എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികളുടെ ലപ്‌സംഗ്രാന്റ് വര്‍ദ്ധിപ്പിക്കും. കൂടിക്കാഴ്ചയില്‍ മന്ത്രി എ.കെ. ബാലന്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയതായി ഹിന്ദു ഐക്യവേദി അറിയിച്ചു.

2016 ജനുവരിയില്‍ മുഖ്യമന്ത്രിയും 9 മന്ത്രിമാരുമായി ഹിന്ദു ഐക്യവേദി നടത്തിയ ചര്‍ച്ചയില്‍ ലപ്‌സംഗ്രാന്റ് വര്‍ദ്ധിപ്പിക്കാമെന്നു അന്നത്തെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ഒരു പത്രക്കുറിപ്പും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ നാളിതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ദ്ധിപ്പിച്ച തുക ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് നിലവിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയുമായി ഹിന്ദു ഐക്യവേദി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

ലപ്‌സംഗ്രാന്റ് ഉടന്‍തന്നെ 25% വര്‍ദ്ധിപ്പിക്കാമെന്ന് മന്ത്രി എ.കെ. ബാലന്‍ ഉറപ്പ് നല്‍കിയെന്ന് നേതാക്കള്‍ അറിയിച്ചു. തുക പ്രീ-മെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 1000 രൂപ ആക്കണം എന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി കെ.എം.ശിവശങ്കരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജ്യോതീന്ദ്രകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം കെ.പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!