മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ബില്ലില്‍ പ്രതിപക്ഷം മുമ്പോട്ടുവച്ച ഭേദഗതികള്‍ വോട്ടിനിട്ടു തള്ളിയാണ് പാസാക്കിയത്. മൂന്നും തലാഖും ഒറ്റയടിയ്ക്ക് ചൊല്ലിയുള്ള വിവാഹമോചനത്തെ ക്രിമിനല്‍കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശിപാര്‍ശ ചെയ്യുന്നതുമായ ബില്ലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രിംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!