വിവാഹ സല്‍ക്കാരത്തിനിടെ പുലിയെത്തി, നാട്ടില്‍ ജാഗ്രതാ നിര്‍ദേശം

വിവാഹ സല്‍ക്കാരത്തിനിടെ പുലിയെത്തി, നാട്ടില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: വീടിനുള്ളില്‍ വിവാഹ ഒരുക്കം, പുറത്ത് കാര്യങ്ങള്‍ വീക്ഷിച്ച് പുലി. മതിലിനപ്പുറത്തു കൂടി പുലി നീങ്ങുന്നത് എല്ലാവരും അറിഞ്ഞതാകട്ടെ കല്യാണ വീട്ടിലെ വീഡിയോയില്‍ നിന്നും…
കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്താണ് സംഭവം. പുലിയുടെ ദൃശ്യങ്ങള്‍ക്കു പിന്നാലെ വനം, പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ കാല്‍പ്പാടുകള്‍ പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചു. പുലിയെ പിടികൂടാന്‍ കൂടും സ്ഥാപിച്ചു. ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!