ഇടത് ഹര്‍ത്താല്‍ തുടങ്ങി; യു.ഡി.എഫ് രാജ്ഭവന്‍ ഉപരോധിക്കും

harthal-1തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതും സഹകരണ മേഖലയ്ക്കുണ്ടിയിരിക്കുന്ന പ്രതിസന്ധിയിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. ചരുക്കം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.

ബാങ്കുകളെ ഒഴിവാക്കിയെങ്കിലും എ.ടി.എം അടക്കമുള്ള ഇടപാടുകള്‍ ഭാഗികമായിട്ടേ നടക്കൂ. യു.ഡി.എഫ് ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ല. അവര്‍ ഇന്ന് രാജ്ഭവന്‍ ഉപയോധിക്കും. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പി.എസ്.സിയുടെ ഓണ്‍ ലൈന്‍ പരീക്ഷകള്‍, ഒറ്റത്തവണ പരീശോധന, പ്രായോഗിക പരീക്ഷ, കായിക ക്ഷമതാ പരീക്ഷ തുടങ്ങിയവയൊന്നും മാറ്റിയിട്ടല്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!