ലോ അക്കാദമി അഫിലിയേഷന്‍ റദ്ദാക്കില്ല

ലോ അക്കാദമി അഫിലിയേഷന്‍ റദ്ദാക്കില്ല

തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല. അഫിലിയേഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്, സി.പി.ഐ അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വോട്ടിനിട്ട് തള്ളി. സി.പി.ഐ അംഗങ്ങളടക്കം എട്ടു പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സി.പി.എമ്മിന്റേതുള്‍പ്പെടെ 12 പേര്‍ എതിര്‍ത്തു. തര്‍ക്കത്തിനിടെ അക്കാദമിയുട മാര്‍ക്ക് ദാനത്തെക്കുറിച്ചും മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ബിരുദത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കി. ലക്ഷ്മി നായര്‍ ഒരേ സമയം പി.ജിയും എല്‍.എല്‍.ബിയും നേടിയത് എങ്ങനെയെന്ന് പരീക്ഷാ കമ്മിറ്റി അന്വേഷിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!