ലക്ഷ്മി നായരുടെ നിയമബിരുദം സംശയത്തിന്റെ നിഴലില്‍

തിരുവനന്തപുരം: ലോ അക്കാദമിയിലെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമ ബിരുദ്ധവും ചോദ്യം ചെയ്യപ്പെടുന്നു. എല്‍.എല്‍.ബി പ്രവേശനം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.

ബിരുദം കഴിഞ്ഞവര്‍ക്ക് പഞ്ചവത്സര എല്‍.എല്‍.ബിയുടെ മൂന്നാം വര്‍ഷത്തില്‍ പ്രവേശനം നല്‍കുന്നതിന് കേരള സര്‍വകലാശാല ഇടക്കാലത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍, ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം ലാറ്ററല്‍ എന്‍ട്രിക്ക് ലഭിച്ചില്ല. നിബന്ധനകള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചതോടെ സര്‍വകലാശാലയും പിന്‍മാറി. ലാറ്ററല്‍ എന്‍ട്രി വഴി പഞ്ചവല്‍സര എല്‍.എല്‍.ബിക്ക് ചേര്‍ന്നതും പഠനത്തിന്റെ അവസാന വര്‍ഷം അവിടെ ഗസ്റ്റ് ലക്ചററായി ജോലിയില്‍ പ്രവേശിച്ചതുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. എല്‍.എല്‍.ബി സര്‍ട്ടിഫിക്കറ്റ് ലക്ഷ്മി നായര്‍ വാങ്ങിയതായി സര്‍വകലാശാല രേഖകളിലുമില്ലെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!