കലക്ടറുടെ റിപ്പോര്‍ട്ട് എ.ജിയും ശരിവച്ചു, രാജികത്തില്‍ ഒപ്പു വയ്‌ക്കേണ്ട ഗതികേടില്‍ തോമസ് ചാണ്ടി

കലക്ടറുടെ റിപ്പോര്‍ട്ട് എ.ജിയും ശരിവച്ചു, രാജികത്തില്‍ ഒപ്പു വയ്‌ക്കേണ്ട ഗതികേടില്‍ തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയേറിയെന്ന കലക്ടറുടെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലും ശരിവച്ചു. കലക്ടറെപ്പോലും കടന്നാക്രമിച്ച് പ്രതിരോധം തീര്‍ത്ത തോമസ് ചാണ്ടിയുടെ കുരുക്ക് ഇതോടെ മുറുകി. പരസ്യമായി രാജി ആവശ്യപ്പെട്ട സി.പി.ഐക്കു പിന്നാലെ സി.പി.എമ്മും നിലപാട് കടുപ്പിച്ചതോടെ ഇടതു മുന്നണി യോഗം നിര്‍ണ്ണായകമായി.
കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്നും അനന്തര നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കാമെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന്റെ ഉപദേശം. ഹൈക്കോടതി തീരുമാനം വരുന്നതുവരെ കാത്തിരിക്കണോ ഉടനെ നിലപാട് സ്വീകരിക്കണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും എ.ജി. പറഞ്ഞുവച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!