കുറവന്‍ മലയില്‍ നിന്നും പാറ അടര്‍ന്നു ഇടുക്കി അണക്കെട്ടില്‍ വീണു ചിതറി

ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാമിനെ ബന്ധിപ്പിക്കുന്ന കുറവന്‍മലയില്‍ നിന്നും കൂറ്റന്‍ പാറ അടര്‍ന്ന് അണക്കെട്ടില്‍ പതിച്ചു. 120 അടി മുകളില്‍ നിന്ന് അടര്‍ന്ന പാത അണകെട്ടിന്റെ ചുമരിലും പാറക്കെട്ടിലും ഇടിച്ച് ചിതറിത്തെറിച്ചു. അണക്കെട്ടില്‍ പരിശോധന നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഗോവണിയുടെ ഒരു ഭാഗം വീണ് ഒടിഞ്ഞു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. വലിയ ശബ്ദം കേട്ടു തൊട്ടടുത്ത ഔട്‌പോസ്റ്റില്‍ നിന്ന് ഓടിയെത്തിയ പോലീസുകാരാണു ാിാവം കെ.എസ്.ഇ.ബി. അധികൃതരെ അറിയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!