പാകിസ്താനോട് യുദ്ധം ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, അതിനുള്ളില്‍ എന്തോ ഉണ്ടായിരുന്നുവെന്ന് പാകിസ്താന്‍

മുംബൈ: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ ഇന്ത്യ പാകിസ്താനുമായി യുദ്ധം ചെയ്യണമെന്ന് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യം സ്വാമി. അവരെ നാലു കഷ്ണങ്ങളാക്കണമെന്നും ജാദവിന്റെ മാതാവിനോടും ഭാര്യയോടുമുള്ള പാകിസ്താന്റെ പെരുമാറ്റത്തില്‍ അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇന്ത്യയുടെ ആരോപണത്തിനു വിശദീകരണവുമായി പാകിസ്താന്‍ രംഗത്തെത്തി. ചെരുപ്പില്‍ സംശയകരമായ എന്തോ ഉണ്ടായിരുന്നുവെന്നാണ് മറുപടി. ആഭരണങ്ങള്‍ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകള്‍ അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മന് ഫൈസല്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!