താലിയും വസ്ത്രവും വരെ അഴിപ്പിച്ചശേഷം കുല്‍ഭൂഷനെ കുടുംബത്തിനു കാണിച്ചുകൊടുത്തു, പ്രതിഷേധിച്ച് ഇന്ത്യ

ഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്താനിലെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും കൂടിക്കാഴ്ചയ്ക്കു മുമ്പ് വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റ് ആഭാരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ഊരി വാങ്ങി. കൂടിക്കാഴ്ചയ്ക്കു ശേഷം ചെരുപ്പുകള്‍ തിരികെ നല്‍കാന്‍ പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. സുരക്ഷയുടെ പേരുപറഞ്ഞ് കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയ പാകിസ്താന്‍ നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ.
കൂടിക്കാഴ്ച സംബന്ധിച്ച് മുന്‍കൂട്ടി ഉണ്ടാക്കിയ ധാരണകളൊന്നും പാകിസ്താന്‍ പാലിച്ചില്ല. ചില്ലുമുറയ്ക്കു ഇരുവശത്തുമിരുത്തി, ഇന്റര്‍കോമിലൂടെ സംസാരിപ്പിച്ചാണ് സന്ദര്‍ശന അനുമതി അധികൃതര്‍ പൂര്‍ത്തിയാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!