കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വീണ്ടും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി അവസാനിക്കും.

ജനുവരി മാസത്തെ ശമ്പളവും ജനുവരി- ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനുമാണ് മുടങ്ങിയത്. ശമ്പളം വൈകുന്നതു സംബന്ധിച്ച് വിവിധ യൂനിയനുകളെ ഗതാഗത മന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. ചര്‍ച്ച ഫലം കണ്ടില്ല.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഈ മാസം ഏഴിന് നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!