കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പ്രതിഷേധം; ചൊവ്വാഴ്ച ചര്‍ച്ച

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പ്രതിഷേധം; ചൊവ്വാഴ്ച ചര്‍ച്ച

തിരുവനന്തപുരം: ഡബിൾ ഡ്യൂട്ടി സംവിധാനം നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാന്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വീസുകള്‍ താളം തെറ്റി. ഡബിൾ ഡ്യൂട്ടി സംവിധാനം നിലവിലുള്ളപ്പോൾ 16 മണിക്കൂറായിരുന്ന ജോലിസമയം എട്ട് മണിക്കൂറായി കുറക്കുകയായിരുന്നു. എന്നാൽ ദീർഘദൂര ബസുകളിൽ ജോലിക്ക് കൂടുതൽ ജോലിക്കാർ വേണമെന്നതിനാലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. മെക്കാനിക്കല്‍ ജീവനക്കാരുടെ പ്രതിഷേധം പരിഹരിക്കാന്‍ ഗതാഗത മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച ജീവനക്കാരുമായി ചര്‍ച്ച നടത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!