കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകും

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകും

കോഴിക്കോട് : ജനുവരിയിലും കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പണം കടംതരുന്ന ബാങ്കുകളെ തിരിച്ചടയ്ക്കുമെന്ന് വിശ്വസിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണിത്. ശമ്പളവും പെന്‍ഷനും വേഗത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി യെടുക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി..

അതേസയമം, ശമ്പളവും കുടിശ്ശിക, ഡി.എ എന്നിവ നൽകാൻ കഴിയില്ലെന്ന മനേജ്മെന്റന്റ അഹന്തയിലും ഇതില്‍  ഇടപെടാന്‍ കഴിയില്ലെന്ന സർക്കാർ നിലപാടിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്‍ ചൊവ്വാഴ്ച അർദ്ധരാത്രി മുതല്‍ പണിമുടക്കാൻ  തീരുമാനിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!