5 മാസമായി കെ.എസ്.ആര്‍.ടി.സി. പെന്‍ഷനില്ല, വീട്ടമ്മ ആത്മഹത്യ ചെയ്തു

എറണാകുളം: കെഎസ്ആര്‍ടിസിയിലെ കുടുംബ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷനായിരുന്നു തങ്കമ്മയുടെ ഏക വരുമാന മാര്‍ഗം. കഴിഞ്ഞ അഞ്ച് മാസങ്ങളോളമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തങ്കമ്മയും മാനസിക വെല്ലുവിളി നേരിടുന്ന പ്രതിസന്ധിയിലാവുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!