കെഎസ്ആർടിസി പെന്‍ഷന്‍ വിതരണം ഒരാഴ്ചയ്ക്കുള്ളില്‍

തിരുവനന്തപുരം: മുടങ്ങിയ കെഎസ്ആർടിസി പെന്‍ഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി. പെന്‍ഷന്‍ തുക കൃത്യമായി ലഭ്യമാക്കുന്ന രീതി വരുന്ന ഓണക്കാലത്ത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തിരിച്ചടവ് തുക കുറച്ച് പണം മിച്ചം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷന്‍റെ ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പയാക്കി മാറ്റും. മുടങ്ങിക്കിടക്കുന്ന മുഴുവന്‍ സംസ്ഥാനാന്തര സര്‍വീസുകളും പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!