കെ എസ് ഇ ബിക്ക് പുതിയ രണ്ട് ഡയറക്ടർമാർ

kseb n venugopal kseb s rajeevതിരുവനന്തപുരം: കെ എസ് ഇ ബിക്ക് പുതിയ രണ്ട് ഡയറക്ടർമാർ. വിതരണം, ഉൽപ്പാദനം (ഇലക്ട്രിക്കൽ), സുരക്ഷാ വിഭാഗം ഡയറക്ടറായി എൻ. വേണുഗോപാലും ഉൽപ്പാദനം (സിവിൽ),മാനവ വിഭവശേഷി നിർവ്വഹണവിഭാഗം ഡയറക്ടറായി എസ് രാജീവുമാണ് ചുമതലയേറ്റത്.

കേരള സർവ്വകലാശാലയിൽ നിന്ന് ബി ടെകും ഐ ഐ ടി ഖരഗ്പൂറിൽ നിന്ന് എം ടെകും നേടിയിട്ടുള്ള  വേണുഗോപാൽ 1990 ലാണ് കെ എസ് ഇ ബിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. നിലവിൽ കൊമേഷ്യൽ വിഭാഗം ചീഫ് എഞ്ചിനിയറായിരുന്നു.  രാജീവ് നിലവിൽ ഡാം സുരക്ഷാ വിഭാഗത്തിൽ ചീഫ് എന്ജിതനീയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കെ എസ് ഇ ബിയുടെ കീഴില്‍ ഇൻവെസ്റ്റിഗേഷന്‍, കണ്സ്ട്ര ക്ഷന്‍, ജലവൈദ്യുത പദ്ധതികളുടെ പ്രൊജക്ട് മോണിറ്ററിംഗ്, മാനവവിഭവശേഷി വിഭാഗം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!