ഗതാഗതം പുന:സ്ഥാപിച്ചു; തീവണ്ടികള്‍ ഓടി തുടങ്ങി, സമയക്രമം പൂര്‍വ്വസ്ഥിതിയിലാകാന്‍ മണിക്കൂറുകള്‍ എടുക്കും

കൊച്ചി: മംഗലാപുരം എക്‌സ്പ്രസ് കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം പുന:സ്ഥാപിച്ചു. തിരുവനന്തപുരം ഭാഗത്തേയ്ക്കും തൃശൂര്‍ ഭാഗത്തേയ്ക്കുമുള്ള തീവണ്ടികള്‍ ഓടിത്തുടങ്ങി.

അപകടത്തില്‍പ്പെട്ട ബോഗികള്‍ നീക്കുന്ന ജോലി ഇന്നലെ രാത്രി വൈകി പൂര്‍ത്തിയായി. പിന്നാലെ കൊച്ചി- ബിലാസ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇതുവഴി യാത്ര തുടര്‍ന്നു. ഇന്ന് സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ സമയങ്ങളില്‍ വലിയ മാറ്റങ്ങള്‍ അധികൃതര്‍ വരുത്തിയിട്ടുണ്ട്. രാത്രിയോടെ സമയക്രമം പഴയ നിലയിലേക്ക് എത്തുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!