കെ.എം. എബ്രഹാം ചീഫ് സെക്രട്ടറി, നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ.എം. എബ്രഹാമിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കും. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാലു മാസമേ കാലാവധിയുള്ളൂവെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ കെ.എം. എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!