ഭൂനികുതിയു, മദ്യ വിലയും കൂടി, ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും

ഭൂനികുതിയു, മദ്യ വിലയും കൂടി, ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: കേരള ഭൂനികുതി ഓര്‍ഡിനന്‍സ് പ്രകാരം വര്‍ദ്ധിപ്പിച്ച നികുതി നിരക്കുകള്‍ പുന:സ്ഥാപിക്കുമെന്ന് ബജറ്റില്‍ തോമസ് ഐസക്. സേവനങ്ങള്‍ക്കുള്ള എല്ലാ ഫീസുകളും അഞ്ചു ശതമാനം ഉയര്‍ത്തും. ഭൂവില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ഫഌറ്റ് ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ആദായ നികുതി നിയമപ്രകാരം വിലനിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. ഭൂമിയുടെ നിലവിലുളള ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും. ഇലക്ട്രിക്, സി.എന്‍.ജി ഓട്ടോറിക്ഷകളും വാര്‍ഷിക നികുതി 500 റില്‍ നിന്ന് 450 രൂപയാക്കി കുറച്ചു.
മദ്യത്തിന്റെ നികുതി ഘടനയും അഴിച്ചു പണിഞ്ഞിട്ടുണ്ട്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും പുതിയ വില്‍പ്പന നികുതി. ബിയറിന്റെ വില്‍പ്പന നികുതി 100 ശതമാനമാക്കും. വിദേശമദ്യത്തിന്റെ ഇറക്കുമതിയില്‍ കെയിസിന് 6000 രൂപവരെയും വൈനിന് 3000 രൂപവരെയും ഇറക്കുമതി തീരുവ ചുമത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!